ഓഹരിവിപണി തകര്‍ന്നടിഞ്ഞു: ഇടിവ് തുടരുന്നു

 ഓഹരിവിപണി , സെന്‍സെക്സ് , സ്റ്റോക് എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified ചൊവ്വ, 6 ജനുവരി 2015 (10:54 IST)
ആഗോള വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്ന്
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. ആരംഭത്തില്‍ സെന്‍സെക്സ് 560 പോയിന്റ് വരെ താഴ്ന്ന ശേഷവും വിപണിയില്‍ ഇടിവ് തുടരുകയാണ്.

നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ച്(നിഫ്റ്റി)യില്‍ 160 പോയിന്റ് വരെ ഇടിവു രേഖപ്പെടുത്തിയിരുന്നു. വ്യാപാരം ആരംഭിച്ച ആദ്യ 15 മിനിറ്റുകളിലെത്തുമ്പോള്‍ നിഫ്റ്റി 8,216.15 ല്‍ വ്യാപാരം പുരോഗമിക്കുകയാണ്. തകര്‍ച്ച രേഖപ്പെടുത്തിയ ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെന്‍സെക്സ് 27,302.43 ല്‍ ആണ് വ്യാപാരം നടത്തുന്നത്.

ക്രൂഡ് ഓയിലിന്റെ വിലയിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വില. 50 ഡോളറിനും താഴേക്ക് വില കൂപ്പുകുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :