ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരി വിപണി , സെന്‍സെക്‌സ് , നിഫ്റ്റി , ഡോളര്‍
മുംബൈ| jibin| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (10:26 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭച്ചയുടനെ സെന്‍സെക്‌സ് 108 പോയന്റ് നേട്ടത്തില്‍ 25746ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 7816ലുമെത്തി.

ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും ഐടിസി, എന്‍ടിപിസി, എംആന്റ്എം, ഒഎന്‍ജിസി, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ 66.70 നിരക്കിലാണ് രൂപയുടെ മൂല്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :