ഓഹരി വിപണികളില്‍ ചാഞ്ചാട്ടം

 ഓഹരി വിപണി , സെന്‍സെക്‌സ് , സൂചിക , നിഫ്റ്റി , സെസ സ്‌റ്റെര്‍ലൈറ്റ്
മുംബൈ| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (10:19 IST)
അവധി ദിവസങ്ങള്‍ക്ക് ശേഷം ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 150 പോയന്റ് ഉയര്‍ന്നെങ്കിലും പിന്നീട് നേട്ടം 33 പോയന്റിലേയ്ക്ക് താഴ്ന്നു. 29312ലാണ് സൂചികയില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 6 പോയന്റ് ഉയര്‍ന്ന് 8829ലുമാണ്.

കഴിഞ്ഞവാരം ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റങ്ങള്‍ ആണ് കണ്ടത്. നേട്ടങ്ങള്‍ക്കൊപ്പം നേരിയ കോട്ടങ്ങളും ഒരു പോലെകണ്ട കഴിഞ്ഞവാരം മുന്നേറ്റങ്ങള്‍ക്കാണ് കൂടുതലായും കണ്ടത്.

621 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 293 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭേല്‍, സിപ്ല, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവര്‍, ഐസിഐസിഐ ബാങ്ക്, മാരുതി തുടങ്ങിയവ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, ഡോ റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, അംബുജ സിമെന്റെസ്, സെസ സ്‌റ്റെര്‍ലൈറ്റ്, കൊട്ടക് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :