അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (17:05 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വ്യാഴാഴ്‌ചയും വിപണി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.ആഗോളതലത്തിലെ ശുഭമല്ലാത്ത സാഹചര്യങ്ങള്‍ നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു.സെന്‍സെക്‌സില്‍ 700 പോയന്റിന്റെയും നിഫ്റ്റിയില്‍ 200 പോയന്റിന്റെയും ചാഞ്ചാട്ടമുണ്ടായി.
105 പോയന്റ് നഷ്ടത്തില്‍ 57,892ൽ സെൻസെക്‌സും 17 പോയന്റ് താഴ്ന്ന് 17,305ൽ നിഫ്റ്റിയും ക്ലോസ് ചെയ്‌തു. ആഴ്ചയിലെ ഫ്യൂച്ചേഴ്‌സ് കരാറുകള്‍ അവസാനിക്കുന്ന ദിവസമായതും റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമൊക്കെയാണ് വിപണിയെ ബാധിച്ചത്. ആറ് ശതമാനം നേട്ടമുണ്ടാക്കിയ അദാനി ഗ്രീനാണ് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കിയത്.
ബാങ്ക് സൂചിക ഒരുശതമാനം നഷ്ടംനേരിട്ടു. പവര്‍ സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.22ശതമാനവും സ്‌മോള്‍ ക്യാപ് 0.67ശതമാനം നഷ്ടത്തിലായി.