ചരിത്രത്തിൽ ആദ്യമായി 50,000 കടന്ന് സെൻസെക്സ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 ജനുവരി 2021 (11:18 IST)
മുംബൈ: ചരിത്രത്തിലാദ്യമായി 50,000 പോയന്റ് കടന്ന് സെൻസെക്സിന്റെ മുന്നേറ്റം. ഐടി, വാഹനം, ഊർജം, തുടങ്ങി എല്ലാ മേഖലകളിലുമുള്ള ഓഹരികൾ കുതിപ്പ് രേഖപ്പെടുത്തിയതോടെയാണ് 50,000 എന്ന റെക്കോർഡ് സൂചികയിലേയ്ക്ക് സെൻസെക്സ് എത്തിയത്. 14,700 പോയന്റുകൾ കടന്ന് മികച്ച നിലയിലാണ് നിഫ്റ്റിയിലും വ്യാപാരം പുരോഗമിയ്ക്കുന്നത്. ലിസ്റ്റ് ചെയ്തിട്ടുള്ള 2,666 കമ്പനികളുടെ ഓഹരികളിൽ 1,547 കമ്പനികൾ ലാഭത്തിലും, 982 കമ്പനികളിൽ നഷ്ടത്തിലുമാണ് വ്യപാരം പുരോഗമിയ്ക്കുന്നത്. ഹാവൽസ്, വി-ഗാർഡ്, സൺക്ലേ ലിമിറ്റഡ്, ജെ ജെ ടയേഴ്സ് എന്നീ കമനികളുടെ ഓഹരികൾ ലഭത്തിലാണ് വ്യാപാരം പുരോഗമിയ്ക്കുന്നത്. ടാറ്റ മെറ്റ് ലൈഫ്, ജിഎംഎം തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.

......



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :