അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 26 ജൂലൈ 2021 (23:25 IST)
ഗോൾഡ് ഇടിഎഫ് മാതൃകയിൽ സിൽവർഇടിഎഫും രാജ്യത്ത് ഉടനെ ആരംഭിച്ചേക്കും. ഇതിനെ കുറിച്ച് പഠിക്കാൻ സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമതി ഇടിഎഫ് തുടങ്ങാൻ ശുപാർശചെയ്‌തതായാണ് റിപ്പോർട്ട്.
അന്തിമ അനുമതി ലഭിക്കുകയാണെങ്കിൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)തുടങ്ങാം. ചുരുങ്ങിയ ചിലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക.
നിലവിൽ കമ്മോഡിറ്റി വിപണിയിലൂടെ മാത്രമെ വെള്ളിയിൽ നിക്ഷേപിക്കാൻ അവസരമുള്ളു. എന്നാൽ ഇടിഎഫ് വരുന്നതോടെ വെള്ളിയിൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താൻ സാധിക്കും. ആഗോളതലത്തിൽ ഗോൾഡ് ഇടിഎഫിനേക്കാൾ സ്വീകാര്യതയുള്ള പദ്ധതിയാണ് സിൽവർ ഇടിഎഫ്.
പത്തുവർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേപപദ്ധതിയായി അത് മാറിയിരുന്നു.