അഭിറാം മനോഹർ|
Last Updated:
ബുധന്‍, 3 ജൂണ്‍ 2020 (15:55 IST)
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ നേട്ടം രേഖപ്പെടുത്തി ഓഹരി വിപണി സൂചിക. രാജ്യത്തെ സമ്പദ്വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ പ്രതിഫലനമായി രൂപയുടെ മൂല്യത്തിലും നേട്ടമുണ്ടായി. ഓഹരി സൂചികകള്‍ മൂന്നുമാസത്തെ ഉയരത്തിലെത്തിയാണ് രൂപയ്ക്ക് കരുത്തായത്.
ഡോളറിനെതിരായ രൂപയുടെ മൂല്യം 75.01 നിലവാരത്തിലേക്കാണ് ഉയർന്നത്. താമസിയാതെ തന്നെ രൂപയുടെ മൂല്യം 74ലേക്കെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെതിരെ മറ്റ് ഏഷ്യൻ കറൻസികളും വിപണിയിൽ നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപകര്‍ ചൊവാഴ്ചമാത്രം 7,498.29 കോടി രൂപയാണ് രാജ്യത്തെ ഓഹരിവിപണിയിൽ നിക്ഷേപിച്ചത്.