18,000 പിന്നിട്ട് നിഫ്റ്റിയിൽ പെട്ടെന്ന് ഇടിവ്, ഓഹരിവിപണി ഇന്ന് ഇടിയാൻ കാരണം ഇതാണ്

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:40 IST)
യുഎസ് ഓഗസ്റ്റിലെ പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിഫ്റ്റിയിൽ 150 പോയൻ്റിലധികം ഇടിവ്. ഇന്നലെ 18,000 പിന്നിട്ട നിഫ്റ്റി 17,900ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇ സെൻസെക്സ് 700 പോയൻ്റിലേറെ ഇടിഞ്ഞ്
59,867 ലെവലിൽ വ്യാപാരം നടത്തി.

നിഫ്റ്റി സ്മോൾക്യാപ്,മിഡ് ക്യാപ് ഒരു ശതമാനത്തിലധികം ഇടിഞ്ഞതിനാൽ വിപണികളെല്ലാം ദുർബലമായി. ഐടി,റിയാൽറ്റി,മെറ്റൽ സൂചികകളും നഷ്ടത്തിലാണ്.ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 79.60 ആയി. ചൊവ്വാഴ്ച രൂപയുടെ മൂല്യം 36 പൈസ ഉയർന്ന് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 79.17ലെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :