അഭിറാം മനോഹർ|
Last Modified ബുധന്‍, 6 ഡിസംബര്‍ 2023 (16:38 IST)
ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. യുഎസ് പ്രസിഡന്റ് കമലാഹാരിസും സംഗീതജ്ഞ ടെയ്ലര് സ്വിഫ്റ്റുമെല്ലാം ഉള്‍പ്പെടുന്ന പട്ടികയില്‍ 32മതായാണ് നിര്‍മല ഇടം പിടിച്ചത്. ധനമന്ത്രി നിര്‍മല സീതാരാമന് പുറമെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.
എച്ച്സിഎല്‍ കോര്പ്പറേഷന് സിഇഒ റോഷ്ണി നാടാര്‍ മല്‍ഹോത്ര(60), സ്റ്റീല്‍ അതോറിറ്റി ഓഫ്
ഇന്ത്യ ചെയര്‍പേഴ്സണ്‍ സോമ മൊണ്ടല്‍(70), ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ(76) എന്നിവരാണ് പട്ടികയിലെ മറ്റ് മൂന്നുപേര്‍. യൂറോപ്യന്‍ കമ്മീഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ലെയ്നാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. യൂറോപ്യന്‍ കേന്ദ്ര ബാാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ ലിസ്റ്റില്‍ രണ്ടാമതും കമലാ ഹാരിസ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുമാണ്.