അഭിറാം മനോഹർ|
Last Modified വെള്ളി, 14 ജനുവരി 2022 (18:37 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാന ദിനം സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 12.27 പോയന്റ് താഴ്ന്ന് 61,223.03ലും നിഫ്റ്റി രണ്ടുപോയന്റ് താഴ്ന്ന് 18,255.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണിയിലെ ദുർബലാവസ്ഥയും കൊവിഡ് വ്യാപനത്തെ തുടർന്ന് ചില സെക്റ്ററുകളിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദവുമാണ് വിപണിയെ ബാധിച്ചത്.
ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഓട്ടോ, ഫാര്‍മ, ബാങ്ക്, എഫ്എംസിജി തുടങ്ങിയ
സെക്ടറുകൾ വില്പന സമ്മർദ്ദം നേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.