നിഫ്‌റ്റി 17300 കടന്നു, സെൻസെക്‌സിൽ 696 പോയന്റ് നേട്ടം

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (16:44 IST)
നഷ്ടത്തോടെ തുടങ്ങിയെങ്കിലും ഐടി, ഓട്ടോ ഓഹരികളിലെ മുന്നേറ്റത്തോടെ നേട്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി. അവസാന മണിക്കൂറിൽ സൂചികകൾ മികച്ച നേട്ടമുണ്ടാക്കി.

സെന്‍സെക്‌സ് ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരമായ 56,930ല്‍നിന്ന് 1,059 പോയന്റ് കുതിച്ചു. ഒടുവില്‍ 696.81 പോയന്റ് നേട്ടത്തില്‍ 57,989.30ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 197.90 പോയന്റ് ഉയർന്ന് 17,315.50ലാണ് ക്ലോസ് ചെയ്‌തത്.

നിഫ്റ്റി ഐടി രണ്ടുശതമാനവും ഓട്ടോ ഒരുശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :