അഭിറാം മനോഹർ|
Last Modified വെള്ളി, 29 ജൂലൈ 2022 (17:34 IST)
ഒരാഴ്ചക്കിടെ ഇന്ത്യൻ വിപണിയിൽ 2.25 ശതമാനം നേട്ടം സ്വന്തമാക്കി നിഫ്റ്റിയും സെൻസെക്സും. വ്യാപാര ആഴ്ചയുടെ അവസാന ദിനമായ വെള്ളിയാഴ്ച വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്.
സെന്‍സെക്സ് 712.46 പോയന്റ് ഉയര്‍ന്ന് 57,570ലും നിഫ്റ്റി 228 പോയന്റ് നേട്ടത്തില്‍ 17,158.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവ് നിരക്കുയർത്തിയെങ്കിലും സാമ്പത്തിക സ്ഥിതി കണക്കിലെടുത്തെ അടുത്തതവണ തീരുമാനമെടുക്കു എന്ന ഫെഡ് മേധാവിയുടെ തീരുമാനം വിപണിക്ക് കരുത്തായി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ നാലുശതമാനം ഉയർന്നു. ഫാർമ,ഓട്ടോ,ഐടി,പവർ,ഗ്യാസ് ആൻഡ് ഓയിൽ സൂചികകൾ 1-2 ശതമാനം നേട്ടവും ബിഎസ്ഇ മിഡ് ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 1.38 ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.