അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (17:30 IST)
രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിനൊടുവിൽ നേട്ടം തിരികെപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 16,700ന് മുകളിലെത്തി. ഐടി, മെറ്റല്‍, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 56,320ലേയ്ക്കും നിഫ്റ്റി 16,936ലേയ്ക്കും ഉയര്‍ന്നിരുന്നു. ഒടുവില്‍ സെന്‍സെക്‌സ് 497 പോയന്റ് നേട്ടത്തില്‍ 56,319.01ലും നിഫ്റ്റി 156.60 പോയന്റ് ഉയര്‍ന്ന് 16,770.80ലുമാണ് ക്ലോസ്‌ചെയ്തത്.
വിപണിയിലെ
തിരുത്തൽ മുതലെടുത്ത് കുറഞ്ഞ വിലയ്ക്ക് ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർ ആവേശം കാണിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോളവിപണിയിലുണ്ടായ ഉണർവും നിക്ഷേപകർക്ക് നേട്ടമായി.
ബിഎസ്ഇ മെറ്റല്‍ സൂചിക മൂന്നുശതമാനം ഉയര്‍ന്നു. ഐടി, ടെലികോം, റിയാല്‍റ്റി സൂചികകള്‍ 1.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.4ശതമാവും സ്‌മോള്‍ ക്യാപ് 1.3ശതമാനവും നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.