അഭിറാം മനോഹർ|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (16:14 IST)
വിപണിയിൽ കരടികൾ ആധിപത്യം പുലർത്തിയതോടെ രണ്ടാം ദിവസവും ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, എനർജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.
സെൻസെക്‌സ് 740.19 പോയന്റ് നഷ്ടത്തിൽ 48,440.12ലും നിഫ്റ്റി 224.50 പോയന്റ് താഴ്ന്ന് 14,324.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.സെൻസെക്‌സ് 740.19 പോയന്റ് നഷ്ടത്തിൽ 48,440.12ലും നിഫ്റ്റി 224.50 പോയന്റ് താഴ്ന്ന് 14,324.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഇൻഫ്ര, ഐടി, എനർജി സൂചികകൾ 2-3ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.8- 2.2 ശതമാനം നഷ്ടം രേഖപ്പെടുത്തി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും മാർച്ചിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാലാവധി തീരുന്നതും സൂചികകളെ ബാധിച്ചു.