ഓട്ടോ ഓഹരികളിൽ കുതിപ്പ്, നിഫ്റ്റി 18,300 മറികടന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജനുവരി 2022 (19:35 IST)
വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു.ഓട്ടോ, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

സെന്‍സെക്‌സ് 85.88 പോയന്റ് ഉയര്‍ന്ന് 61,308.91ലും നിഫ്റ്റി 52.30 പോയന്റ് നേട്ടത്തില്‍ 18,308.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച മൂന്നാം പാദഫലങ്ങളിൽ നിക്ഷേപകർ പ്രതീക്ഷയർപ്പിച്ചത് സൂചികകൾക്ക് നേട്ടമായി. അതേസമയം വാഹനങ്ങളുടെ വിലവര്‍ധിപ്പിച്ചത് ഓട്ടോ ഓഹരികളിലും പ്രതിഫലിച്ചു.

ഫാര്‍മ, ബാങ്ക് സൂചികകളൊഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, പവര്‍, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :