എസ്ഐ‌പി നിക്ഷേപകരുടെ എണ്ണത്തിൽ റെക്കോഡ് വർധന

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (20:26 IST)
മ്യൂച്വൽ ഫണ്ടിൽ പുതിയതായി എസ്‌ഐപി തുങ്ങിയവരുടെ എണ്ണത്തിൽ റെക്കോഡ് വർധന. ജൂലായിൽ എസ്‌ഐപി രജിസ്‌ട്രേഷന്റെ എണ്ണം 23.8 ലക്ഷമായി. നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.

വിപണി റെക്കോഡ് നേട്ടത്തിലായതിനാൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് മികച്ച ആദായമാണ് ലഭിക്കുന്നത്. അതിനാൽ വരും മാസങ്ങളിൽ എസ്ഐ‌പി നിർത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകും. നടപ്പ് സാമ്പത്തിക വർഷം 29.9 ലക്ഷം എസ്‌ഐപികളുടെ കാലാവധി തീരുകയോ നിർത്തുകയോ ചെയ്‌തിട്ടുണ്ട്. മികച്ച ആദായം ലഭിച്ചതിനെ തുടർന്ന് നിക്ഷേപം പിൻവലിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :