ഓഹരി വിപണിയില്‍ ഇടിവ്

  സെന്‍സെക്സ്  , മുംബൈ , എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (14:24 IST)
വ്യാഴാഴ്ച വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല സ്ഥാപനങ്ങളൂടെയും ബാങ്കിങ് ഓഹരികളുടെയും വന്‍ നഷ്ടമാണ് വിപണിയില്‍ പ്രധാനമായും നിഴലിച്ചത്.

25313.74ല്‍ വ്യാപാരം ആരംഭിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 150.13 പോയിന്റ് ഇടിഞ്ഞ് 25163.43ലും, 7569.25ല്‍ വ്യാപാരം ആരംഭിച്ച ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 41.35 പോയിന്റെ ഇടിഞ്ഞ് 7527.90ലുമാണ് വ്യാപാരം തുടരുന്നത്.

ബിപിസിഎല്‍, ഒഎന്‍ജിസി, ഐടിസി, എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എന്നാല്‍ വാഹനകമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :