അഭിറാം മനോഹർ|
Last Modified ബുധന്‍, 18 മെയ് 2022 (17:17 IST)
നേട്ടത്തിൽ തുടങ്ങി കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സിൽ 655 പോയന്റിന്റെ ഏറ്റക്കുറച്ചിലാണ് ഇന്നുണ്ടായത്.
സെന്‍സെക്സ് 109.94 പോയന്റ് താഴ്ന്ന് 54,208.53ലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തില്‍ 16,240.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വർധിക്കുന്ന പണപ്പെരുപ്പ നിരക്ക് ചെറുക്കാൻ കടുത്ത നടപടിയുമായി മുന്നോട്ട് പോകുമെന്ന യുഎസ് ഫെഡ് മേധാവിയുടെ പ്രസ്താവനയും സൂചികകളെ ബാധിച്ചു.
എഫ്എംസിജി, ഫാര്‍മ ഓഹരികളില്‍ വാങ്ങല്‍ താല്പര്യം പ്രകടമായിരുന്നു. ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി, ഐടി, മെറ്റല്‍, പൊതുമേഖല ബാങ്ക്, ഓയില്‍ ആൻഡ് ഗ്യാസ് സൂചികകൾ സമ്മർദ്ദം നേരിട്ടു.