ബാങ്ക് ഓഫ് ബറോഡയ്ക്ക് 4886 കോടി ലാഭം

Bank of baroda
എ കെ ജെ അയ്യർ| Last Modified ഞായര്‍, 12 മെയ് 2024 (15:08 IST)
Bank of baroda
തിരുവനന്തപുരം : ബാങ്ക് ഓഫ് ബറോഡ 2024 ജനുവരി - മാര്‍ച്ച് കാലയളവില്‍ 4886 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4775 കോടി രൂപയില്‍ നിന്ന് 2.3 ശതമാനം വര്‍ദ്ധനയുണ്ടാക്കി. തുടര്‍ച്ചയായ അഞ്ചാം പാദത്തിലാണ് ബാങ്കിന്റെ ലാഭം 4000 കോടി രൂപയ്ക്ക് മുകളില്‍ വരുന്നത്.

നാലാം പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 29323 കോടി രൂപയില്‍ നിന്ന് 33275 കോടി രൂപയായി വര്‍ദ്ധിച്ചു. പലിശ വരുമാനം 25857 കോടിയില്‍ നിന്ന് 29583 കോടിയായും ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം 17789 കോടിയാണ് ബാങ്കിന്റെ വാര്‍ഷിക ലാഭം. ഓഹരി ഒന്നിന് 7.60 രൂപ വീതം നല്‍കാന്‍ ബാങ്ക് തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :