മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2009 (17:31 IST)
PRO
PRO
കഴിഞ്ഞയാഴ്ചയിലെ പ്രകടനം തുടരാന്‍ ആഭ്യന്തര ഓഹരി വിപണികള്‍ക്ക് ഇന്ന് കഴിഞ്ഞില്ല. മുംബൈ ഓഹരി വിപണിയും ദേശീയ ഓഹരി വിപണിയും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജൂണ്‍ പാദത്തിലെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച മെച്ചപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ വിപണിയില്‍ പ്രതിഫലിച്ചില്ല.
മുംബൈ ഓഹരി വിപണി സൂചിക ഇന്ന് 255.70 പോയന്‍റ് നഷ്ടത്തില്‍ 15,666 എന്ന നിലയിലാണ് ഇന്ന് വ്യപാരം അവസാനിപ്പിച്ചത്. 1.61 ശതമാനത്തിന്‍റെ നഷ്ടമാണ് ഇന്ന് സൂചികയില്‍ സംഭവിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 70.25 പോയന്‍റ് നഷ്ടത്തില്‍ 4,662.10 എന്ന നിലയില്‍ വിപണി ക്ലോസ് ചെയ്തു.
ബിഎസ്‌ഇയില്‍ ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹിന്‍ഡാല്‍കൊ, സ്റ്റെര്‍ലൈറ്റ്, എല്‍ ആന്‍റ് ടി എന്നിവയ്ക്ക് മൂന്ന് ശതമാനം വീതം നഷ്ടം നേരിട്ടു. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രൊ, ഐടിസി, ഭാരതി എയര്‍ടെല്‍, ടാറ്റ പവര്‍, എസ്ബിഐ എന്നിവയ്ക്കും രണ്ട് ശതമാനം വീതം ഇടിവ് നേരിട്ടു.
അതേസമയം മഹീന്ദ്ര ആന്‍റ് മഹീന്ദ്രയ്ക്ക് നാല് ശതമാനം നേട്ടമുണ്ടാക്കാനായി. ഡിഎല്‍എഫ് മൂന്ന് ശതമാനവും എന്‍ടിപിസി, മാരുതി എന്നിവ ഓരോ ശതമാനം വീതവും ഇന്നത്തെ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.