ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 69.79 പോയന്റ് ഉയര്‍ന്ന് 17,200.46 പോയന്റിലും നിഫ്റ്റി 20.80 പോയന്റ് ഉയര്‍ന്ന് 5,209.80 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.
ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, ഗൃഹോപകരണം, ഊര്‍ജ്ജം എന്നീ മേഖലകള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഐസിഐസിഐ ബാങ്ക്, ഭെല്‍, സ്റ്റാര്‍ലൈറ്റ്, ഐടിസി, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം എസ്ബിഐ, ഭാരതി എയല്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടം നേരിടുകയാണ്.