സുനാമി ഇറച്ചി വില്‍ക്കുന്നവരെക്കുറിച്ച് വിവരം നല്‍കിയാല്‍ ഒരു ലക്ഷം രൂപ : ബേക്കേഴ്സ് അസോസിയേഷന്‍

കണ്ണൂര്‍| WEBDUNIA|
PRO
സംസ്ഥാനത്ത് സുനാമി ഇറച്ചിയെന്നറിയപ്പെടുന്ന ഇറച്ചി അവശിഷ്ടങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ച് വിവരം നല്‍കിയാല്‍ ഒരുലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന ബേക്കേഴ്‌സ് അസോസിയേഷന്‍. ഗുണമേന്മ കുറഞ്ഞ ഇറച്ചിക്കും കരള്‍, ഹൃദയം തുടങ്ങിയ അവശിഷ്ടങ്ങള്‍ക്കും നല്‍കിയ വിളിപ്പേരാണ് സുനാമി ഇറച്ചി.

കൊച്ചിയില്‍ 1000 കിലോയിലധികംവരുന്ന സുനാമി ഇറച്ചി പിടിച്ചെടുത്തിരുന്നു. ചില ഹോട്ടലുകാരും ബേക്കറിക്കാരും അന്യസംസ്ഥാനത്തെ വന്‍‌കിട അറവുശാലകളില്‍ നിന്നും പുറന്തള്ളുന്ന ഇറച്ചി വാങ്ങുന്നുണ്ടെന്ന് സംഘം വെളിപ്പെടുത്തിയിരുന്നു.

ഈ ഇറച്ചി പ്രത്യേകമായി അരച്ചെടുത്ത് ഭക്ഷ്യവസ്തുവായി ഉപയോഗിക്കുകയാണെന്ന് പറയുന്നു.
ബേക്കറികളില്‍ ഇത്തരം ഇറച്ചി ഉപയോഗിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി

സുനാമി ഇറച്ചി ആരെങ്കിലും തെറ്റിദ്ധരിച്ചു വില്‍ക്കുന്നതോ വാങ്ങുന്നതോ കണ്ടെത്താനാണ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരുലക്ഷത്തിന്റെ ചെക്ക് ബേക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് എം കെ രഞ്ജിത്ത് സംസ്ഥാന പ്രസിഡന്‍റ് പി എം ശങ്കരനെ ഏല്പിച്ചു.

ജില്ലാ സെക്രട്ടറി പി വി ശൈലേന്ദ്രന്‍, സെക്രട്ടറി എം നൗഷാദ്, കെ പി സുരേന്ദ്രന്‍, നിവേദ് നാഥ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :