ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ് വിവാഹിതനായി. എറണാകുളം കിഴക്കമ്പലം മഹാവിഷ്ണുക്ഷേത്രത്തില്‍ രാവിലെ 9.40നും 10.20നും മധ്യേയുളള മുഹൂര്‍ത്തത്തില്‍ ശ്രീജേഷ് ആയുര്‍വേദ ഡോക്ടറായ അനീഷ്യയുടെ കഴുത്തില്‍ താലിചാര്‍ത്തി.
ഇരുവരുടെയും നീണ്ടകാലത്തെ പ്രണയമാണ് പൂവണിഞ്ഞത്. തിരുവനന്തപുരം ജി വി രാജാ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രീജേഷും അനീഷ്യയും പരിചയപ്പെടുന്നത്.
പരിചയം പിന്നീട് പ്രണയത്തന് വഴിമാറി. സ്കൂള്‍ പഠനത്തിനുശേഷം കായികരംഗത്തോട് വിടപറഞ്ഞ അനീഷ്യ തൃശൂര്‍ വൈദ്യരത്നം ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിന്ന് ബിഎഎംഎസ് ബിരുദം നേടി