ഹോക്കി: കിവീസിനെ ഇന്ത്യ തളച്ചു

വെല്ലിംഗ്ടണ്‍| WEBDUNIA|
ന്യൂസിലന്‍ഡിനെതിരെയുള്ള ഹോക്കി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 2-1ന് വിജയിച്ചു. ഇന്നലെ നടന്ന ആദ്യമത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

നാലാം മിനുട്ടില്‍ സിമോണ്‍ ചൈല്‍ഡിന്‍റെ ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തിയിരുന്നു. മുപ്പതാം മിനുട്ടില്‍ തുഷാര്‍ കാന്ദ്‌കര്‍ ഇന്ത്യയ്ക്ക് സമനില നല്‍കി. അമ്പത്തിയഞ്ചാം മിനുട്ടില്‍ സന്ദീപ് സിംഗ് നേടിയ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ വിജയം നേടിയത്.

ഇതോടെ നാല് മത്സരങ്ങള്‍ ഉള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. 28ന് ഓക്‍ലാന്‍ഡിലാണ് മൂന്നാം ടെസ്റ്റ്. അതിന് മുമ്പ് ഇന്ത്യ ആഭ്യന്തര ടീമുമായി രണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :