ഹോക്കി: ഇന്ത്യയ്ക്ക് പരാജയം

ബ്രിസ്ബേയ്ന്‍| WEBDUNIA|
ഓസ്ട്രേലിയ ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ആദ്യ തിരിച്ചടി. പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഡെവലപ്മെന്‍റ് സ്ക്വാഡാണ് 3--5ന് ഇന്ത്യയെ മുട്ടുകുത്തിച്ചത്.

പത്താം മിനിറ്റില്‍ നേടിയ ഗോളിലൂടെ ജാസണ്‍ വില്‍‌സണ്‍ ഡെവലപ്മെന്‍റ് സ്ക്വാഡിന് ലീഡ് നല്‍കി. പതിനാറാം മിനിറ്റില്‍ സന്ദീപ് സിംഗ് സമനില നേടിയെങ്കിലും ഇന്ത്യക്കിത് മുതലെടുക്കാനായില്ല. 22 ആം മിനിറ്റില്‍ നിക് ബഡ്ജിയോണ്‍ നേടിയ ഗോളിലൂടെ ഡെവലപ്മെന്‍റ് സ്ക്വാഡ് വീണ്ടും ലീഡ് നേടി. തുടര്‍ന്ന് 27 ആം മിനിറ്റില്‍ സ്ക്വാഡിന്‍റെ ജോയല്‍ കരോളും ഇന്ത്യയുടെ ഗോള്‍വല ചലിപ്പിച്ചതോടെ കളി പൂര്‍ണ്ണമായി സ്ക്വാഡിന്‍റെ വരുതിയിലായി.

ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യന്‍ ടീമിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയായിരുന്നു ഡെവലപ്മെന്‍റ് സ്ക്വാഡിന്‍റെ വിജയം. നേരത്തെ നടന്ന രണ്ടു പരിശീലന മത്സരങ്ങളില്‍ ക്വീന്‍സ്‌ലാന്‍ഡ്--ന്യൂസൌത്ത് വെയില്‍‌സ് സംയുക്ത ടീമിനെ വന്‍ മാര്‍ജിനില്‍ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :