സാന്‍റിയാഗൊ|
WEBDUNIA|
Last Modified തിങ്കള്‍, 3 മാര്‍ച്ച് 2008 (12:09 IST)
ഒളിമ്പിക്സിലെ ഹോക്കി യോഗ്യതാ മത്സരങ്ങളിലൊന്നില്‍ ഒരുകാലത്ത് മികച്ച ഫോമിലായിരുന്ന ഇന്ത്യ റഷ്യയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ തുരത്തി. എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്.
സാന്‍റിയാഗോയിലെ പ്രിന്‍സ് ഓഫ് വെയിത്സ് കൌണ്ടി ക്ലബ് മൈതാനിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ അക്ഷരാത്ഥത്തില്‍ റഷ്യയെ മുക്കുകയാണുണ്ടായത്. ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കിയിരുന്നെങ്കില്‍ ഗോള്‍ നില ഇനിയും കൂടുമായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി പ്രഭ്‌ജ്യോത് സിംഗ് ഹാട്രിക്ക് നേടി. കളിയുടെ 19, 29, 65 മിനിട്ടുകളിലാണ് പ്രഭ്‌ജ്യോത് സിംഗ് ഗോളുകള്‍ നേടിയത്. ഇരു പകുതികളിലും നാലു ഗോള്‍ വീതമാണ് ഇന്ത്യ നേടിയത്.
പതിനാലാം മിനിട്ടില്‍ ദിലിപ് തിര്‍ക്കിയും മുപ്പത്താറാം മിനിട്ടില്‍ തുഷാര്‍ കന്ദേര്‍ക്കറും നാല്‍പ്പത്തിയെട്ടാം മിനിട്ടില്‍ സര്‍ദാരാ സിംഗും അമ്പത്തിനാലാം മിനിട്ടില്‍ രാമചന്ദ്ര രഘുനാതും പട്ടിക തികച്ചു. ഇന്ത്യന്‍ പ്രതിരോധ നിരയ്ക്ക് തീര്‍ത്തും വിശ്രമാമായിരുന്നു കളിയിലുടനീളം ലഭിച്ചത്.