ഹാമില്‍ട്ടണ്‍ പ്ലേ ബോയി

PRDPRO
കളത്തിനകത്തും പുറത്തും നിറഞ്ഞു നില്‍ക്കുന്ന ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ എഫ് വണ്‍ രംഗത്തെ ഏറ്റവും വലിയ പ്ലേ ബോയിയായി തെരഞ്ഞെടുക്കപ്പെട്ടു. നട്സ് ടെലിവിഷന്‍ സ്പോര്‍ട്‌സ് ന്യൂസ് നടത്തിയ വോട്ടെടുപ്പില്‍ വനിതകളുടെ മനം കവരല്‍, പ്രചരണ ജീവിത രീതി, സ്റ്റൈല്‍ സെന്‍സ് മൂന്ന് വിഭാഗത്തിലും മുന്നിലെത്തി.

സിനിമാ നടികളും മോഡലുകളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ തന്നെ വക നല്‍കുന്ന താരമാണ് ഹാമില്‍ട്ടണ്‍. സെലിബ്രിട്ടികളുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ ഹാമില്‍ട്ടണ്‍ വനിതകളില്‍ വിജയം കണ്ടെത്തിയതായി വോട്ടെടുപ്പുമായി ബന്ധപ്പെട്ട അണിയറ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ട്രാക്കിലും ട്രാക്കിനു പുറത്ത് പെണ്‍കുട്ടികള്‍ക്ക് പിന്നാലെയുള്ള ഓട്ടത്തിലും ഹാമില്‍ട്ടണ്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. മോഡലായ നിക്കോള്‍ ഷെര്‍സിംഗെര്‍, പാട്ടുകാരിയും നടിയുമായ നവോമി കാംബെല്‍, ഡാനി മിനോഗ്, മുന്‍ മിസ് വേള്‍ഡ് റണ്ണറപ്പ് വിവിയന്‍ ബുര്‍ക്കാട്ട് എന്നിവരെല്ലാമായി ബന്ധമുണ്ടായിരുന്ന താരമാണ് ഹാമില്‍ട്ടണ്‍.

വാഷിംഗ്‌ടണ്‍:| WEBDUNIA|
സുന്ദരികളെ വലയില്‍ വീഴ്ത്തുന്ന കാര്യത്തില്‍ എഫ് വണ്‍ രംഗത്ത് ഹാമില്‍ട്ടണു പിന്നില്‍ സ്കോട്ടിഷ് ഡ്രൈവര്‍ ജാക്കി സ്റ്റെവര്‍ട്ടാണ്. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും എക്കാലത്തെയും ഡ്രൈവര്‍മാരുടെ കാര്യം വന്നപ്പോള്‍ ഹാമില്‍ട്ടണ്‍ പിന്നിലായി പോയി. മൈക്കല്‍ ഷുമാക്കറിനും അയര്‍ട്ടന്‍ സെന്നയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :