സൗദി കോച്ചിനെ പുറത്താക്കി

ദോഹ| WEBDUNIA| Last Modified തിങ്കള്‍, 10 ജനുവരി 2011 (17:26 IST)
ഏഷ്യാ കപ്പ് ഫുട്ബാളില്‍ സിറിയയോട് തോല്‍വി വഴങ്ങിയതിനെ തുടര്‍ന്ന് സൗദി അറേബ്യ കോച്ച് ഹൊസെ പെസെയ്‌രോയെ പുറത്താക്കി. ഗ്രൂപ്പ് ബിയിലെ അവസാനത്തെ രണ്ടു മത്സരങ്ങളില്‍ പരിശീലകനായി നാസര്‍ അല്‍ ജോഹറിനെ നിയമിച്ചു.

സിറിയക്കെതിരായ മത്സരത്തില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയതിനാണ് പെസെയ്‌രോയെ പുറത്താക്കിയതെന്ന് സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുബ അസീസ് രാജകുമാരന്‍ പറഞ്ഞു. സിറിയക്കെതിരെ തെറ്റായ തന്ത്രങ്ങളെയാണ് കോച്ച് ആശ്രയിച്ചതെന്നും ഇതാണ് തോല്‍വിക്ക് വഴിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹൊസെ പെസെയ്‌രോയ്ക്ക് പകരക്കാരനായെത്തിയ ജോഹര്‍ അഞ്ചാമത്തെ തവണയാണ് ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2009ല്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ ജോഹര്‍ പിന്നീട് ടെക്‌നിക്കല്‍ ഡയറക്ടറായി ടീമിനൊപ്പം ചേരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :