സ്റ്റേഡിയം തകര്‍ന്ന് 19 മരണം

അബിദ്ജാന്‍| WEBDUNIA|
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഐവറി കോസ്റ്റും മലാവിയും ഏറ്റുമുട്ടിയ സ്റ്റേഡിയം തകര്‍ന്ന് 19 പേര്‍ മരിച്ചു. ആഫ്രിക്കയിലെ അബിദ്ജാനിലെ ഫെലിക്സ് ഹൂപ്‌ഹുയേറ്റ് ബോയിഗ്നി സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്.

കാണികളുടെ തിക്കിലും തിരക്കിലും പെട്ട് സ്റ്റേഡിയത്തിന്‍റെ ഒരു ഭിത്തി തകരുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത് അപകടത്തിന്‍റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. ടിയര്‍ഗ്യാസ് പ്രയോഗിച്ചതോടെ ആളുകള്‍ സ്റ്റേഡിയത്തിന് പുറത്തുകടക്കാനായി തിരക്ക് കൂട്ടി. ഈ തിരക്കില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്പിയയിലെ ഒരു സ്റ്റേഡിയം തകര്‍ന്ന് 13 പേര്‍ മരിച്ചിരുന്നു.

യോഗ്യതാ മത്സരങ്ങള്‍ക്ക് വേദി അനുവദിക്കുന്നതിന് മുമ്പ് ഫിഫയുടെ ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഡിയം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതാണ്. അപകടം നടന്ന സ്റ്റേഡിയത്തിനും പരിശോധകര്‍ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :