സ്കൂള്‍ കായികമേള; സെന്‍റ് ജോര്‍ജ് കിരീടത്തിലേക്ക്

കൊച്ചി| WEBDUNIA|
PRO
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് കിരീടത്തിലേക്ക്. സെന്‍റ് ജോര്‍ജിന് ഇപ്പോള്‍ 90 പോയിന്‍റ് ഉണ്ട്.

സ്കൂള്‍ മീറ്റില്‍ ഇത് രണ്ടാം തവണയാകും സെന്‍റ് ജോര്‍ജിന് കീരിടം ലഭിക്കുക. തൊട്ടു പുറകിലുള്ള മാര്‍ ബേസിലിന് പരാമവധി നേടാനാവുക 88 പോയിന്റ് മാത്രമാണ്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് സെന്റ് ജോര്‍ജ് കിരീടം നേടുന്നത്. ജില്ലാടിസ്ഥാനത്തില്‍ 200 പോയിന്റുമായി എറണാകുളമാണ് മുന്നില്‍. 183 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :