സോംദേവ് യു‌എസ് ഓപ്പണിലേക്ക്

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2009 (10:32 IST)
PRO
യോഗ്യതാ റൌണ്ടിലെ മൂന്ന് പരീ‍ക്ഷണങ്ങളും അതിജീവിച്ച് ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മ്മന്‍
യു എസ് ഓപ്പണില്‍ ഇടം നേടി. മൂന്നാം റൌണ്ടില്‍ പോളണ്ടിന്‍റെ ജെര്‍സി ജനോവിക്സിനെയാണ് സോംദേവ് പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം. സ്കോര്‍ 6-3,6-2. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്‍റ് സിംഗിള്‍സില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇടം കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സോംദേവ്.

2002 ല്‍ യു‌എസ് ഓപ്പണില്‍ ഇറങ്ങിയ പ്രകാശ് അമൃത്‌രാജായിരുന്നു ഇതിന് മുമ്പ് ഇന്ത്യയെ സിംഗിള്‍സ് വിഭാഗത്തില്‍ ഗ്രാന്‍ഡ് സ്ലാമില്‍ പ്രതിനിധീകരിച്ച താരം. ഇക്കുറി പ്രകാശ് അമൃത്‌രാജ് ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരുന്നു.

ഗ്രാ‍ന്‍ഡ് സ്ലാം സിംഗിള്‍സ് എന്ന മോഹവുമായി ഇതിന് മുമ്പ് മൂന്ന് തവണ സോംദേവ് ഇറങ്ങിയിട്ടുണ്ടെങ്കിലും യോഗ്യതാ റൌണ്ട് മറികടക്കാന്‍ ആയിരുന്നില്ല. ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ യോഗ്യതാ റൌണ്ടില്‍ രണ്ടാം റൌണ്ടിലും വിംബിള്‍ഡണിന്‍റെ ഒന്നാം റൌണ്ടിലും ഫ്രഞ്ച് ഓപ്പണിന്‍റെ മൂന്നാം റൌണ്ടിലും ഇന്ത്യന്‍ താരം പുറത്തായിരുന്നു.

ആദ്യ റൌണ്ടില്‍ അമേരിക്കന്‍ താരം അലക്സ് ബൊഗൊമൊലോവ് ജൂനിയറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പാരാജയപ്പെടുത്തിയായിരുന്നു സോംദേവ് ഇക്കുറി വിജയവഴിയില്‍ പ്രയാണം തുടങ്ങിയത്. രണ്ടാം റൌണ്ടില്‍ ഡച്ച് താരം ഇഗോര്‍ സിഗ്സ്ലിംഗ് ആയിരുന്നു സോംദേവിനോട് പരാജയപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :