സോംദേവിന്റെ നേതൃത്വത്തില്‍ ടെന്നീസില്‍ പുതിയ സംഘടനയ്ക്ക് നീക്കം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 12 ഫെബ്രുവരി 2013 (12:39 IST)
PRO
അഖിലേന്ത്യാ ടെന്നീസ് അസോസിയേഷനെതിരെ കലാപക്കൊടി ഉയര്‍ത്തി താരങ്ങള്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നു. താരങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു.

സോംദേവ് ദേവവര്‍മന്റെ നേതൃത്വത്തിലാണ് ഈ നീക്കം. ഇന്ത്യന്‍ ടെന്നീസ് പ്ലെയേഴ്സ് അസോസിയേഷന്‍ (ഐടിപിഎ) എന്നാണ് സംഘടനയുടെ പേര്. കളിക്കാര്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എഐടിഎ പരാജയപ്പെട്ട സാഹചര്യത്തിലാണ് സംഘനയ്ക്ക് രൂപംനല്‍കിയതെന്ന് സോംദേവ് പറഞ്ഞു.

കലാപം നടത്തിയ 11 താരങ്ങളില്‍ ഒമ്പതുപേരും ഐടിപിഎയില്‍ അംഗങ്ങളാണ്. മഹേഷ് ഭൂപതി, ജയ്ദീപ് മുഖര്‍ജി, കാര്‍ത്തി പി ചിദംബരം, എന്‍റികോ പിപെര്‍ണോ, മനീഷ മല്‍ഹോത്ര, പ്രഹ്ലാദ് ശ്രീനാഥ്, രോഹന്‍ ബൊപണ്ണ, ആദിത്യ സച്ദേവ്, മുസ്തഫ ഘൗസ് എന്നിവരാണ് സോംദേവിനെ കൂടാതെയുള്ള മറ്റ് അംഗങ്ങള്‍.

സംഘടനയുടെ ഇടക്കാല പ്രസിഡന്റായി ജയ്ദീപ് മുഖര്‍ജിയെ തെരഞ്ഞെടുത്തിരുന്നു. എഐടിഎയുമായി സമരം നടത്തിയിരുന്ന താരങ്ങള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത് ഞായറാഴ്ചയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലായിരുന്ന താരങ്ങള്‍ നേരത്തെ കൊറിയക്കെതിരായ ഇന്ത്യയുടെ ഡേവിസ് കപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :