സൈന ക്വാര്‍ട്ടറില്‍; ജയറാം പുറത്ത്

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇന്ത്യയുടെ നേഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. ഫ്രാന്‍സിന്റെ ഹോംഗ് യാന്‍ പീയെ പരാജയപ്പെടുത്തിയാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 21-10, 21-1.

അതേസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ നിന്ന് അജയ് ജയറാം പുറത്തയി. ചൈനയുടെ ലിന്‍ ഡാനോടാണ് അജയ്‌ ജയറാം പുറത്തായത്. സ്കോര്‍: 21-18, 21-15. പി കശ്യപ് സ്വീബ്ലറോട് പരാജയപ്പെട്ട് സിംഗിള്‍‌സില്‍ നിന്ന് പുറത്തായി.

വനിതാ ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യത്തിനും മുന്നേറാനായില്ല. ചൈനയുടെ ക്വിന്‍ ടിയാന്‍-യുന്‍ലി ഷാവോ സംഖ്യമാണ് ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യത്തിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-10, 21-15 . പുരുഷ ഡബിള്‍സില്‍ രൂപേഷ് കുമാര്‍- സനേവ് തോമസ് സഖ്യവും മിക്‌സഡില്‍ വി ദിജു-ജ്വാല ഗുട്ട സഖ്യവും നേരത്തെ പുറത്തായിരുന്നു.

English Summary:

India's Saina Nehwal stormed into the quarterfinals of All England Badminton Championship with a straight game victory against Pi Hongyan of France 21-10, 21-17.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :