സാനിയയുടെ വിവാഹ നിശ്ചയം ഇന്ന്

ഹൈദരാബാദ്| WEBDUNIA| Last Modified വെള്ളി, 10 ജൂലൈ 2009 (10:50 IST)
ഇന്ത്യന്‍ ടെന്നീസ്‌ താരം മിര്‍സയുടെ വിവാഹ നിശ്ചയം ഇന്ന്. കളിക്കൂട്ടുകാരനായ ഹൈദരാബാദ്‌ സ്വദേശി മുഹമ്മദ്‌ സൊറാബ്‌ മിര്‍സയാണ്‌ വരന്‍. ചെറുപ്പത്തിലേ പരസ്പരം അറിയാമായിരുന്നെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്നും വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് ഹൈദരാബാദിലെ ഒരു പ്രധാന സ്റ്റാര്‍ ഹോട്ടലിലാണ് ചടങ്ങ്. വിവാഹം നിശ്ചയിച്ചാലും ഒരു വര്‍ഷം കൂടി സാനിയ കോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന. വ്യവസായിയായ മുഹമ്മദ്‌ സൊറാബ്‌ മിര്‍സ സാനിയയുടെ കുടുംബ സുഹൃത്ത്‌ കൂടിയാണ്‌.

അതേസമയം സാനിയയെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായെത്തിയ എത്തിയ ഒരു ആരാധകന്‍ കൂടി പിടിയിലായി. രണ്ട് ദിവസം മുന്‍പ് ഇതേ ആവശ്യവുമായി സാനിയയുടെ ഭവനത്റ്റില്‍ അതിക്രമിച്ച് കയറിയ ഒരു മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ചടങ്ങിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :