സാനിയ രണ്ടാം റൌണ്ടില്‍

PROPRO
ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയ്‌ക്ക് സ്റ്റോക്ക് ഹോം ഓപ്പണ്‍ ടെന്നീസായ നോര്‍ഡിയാ നോര്‍ഡിക് ലൈറ്റ് ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സില്‍ ജയം. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഫ്രഞ്ച്താരം എമിലി ലോയിറ്റിനെ സാനിയാ മിര്‍സ മറികടന്നത്. 145,000 ഡോളര്‍ സമ്മാനത്തുകയുള്ള മത്സരത്തില്‍ 6-3, 6-2 നായിരുന്നു സാനിയയുടെ ജയം.

തുടര്‍ച്ചയായ ഒന്നാം റൌണ്ട് പരാജയങ്ങള്‍ക്ക് ശേഷമാണ് സാനിയയെ വിജയം കടാക്ഷിച്ചിരിക്കുന്നത്. വളരെ കടുപ്പമേറിയ ഒരു മത്സരത്തില്‍ തുടര്‍ച്ചയായ് സെറ്റുകള്‍ക്ക് വിജയം കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്ന് ഇവിടെ ആറാം സീഡായ സാനിയ മത്സരശേഷം വ്യക്തമാക്കി. അടുത്ത റൌണ്ടില്‍ ചെക്ക് താരം ഇവേതാ ബെനസോവയ്‌ക്കെതിരെ സാനിയ കളിക്കും ഉക്രയിന്‍ താരം തത്യാന പെറെബിയിനിസിനെ 6-2, 6- 2 നു തകര്‍ത്താണ് ചെക്ക് താരം അടുത്ത റൌണ്ടിലേക്ക് കടന്നത്.

നേരത്തെ സ്ഥിരം കൂട്ടുകാരി അമേരിക്കന്‍ താരം ബതനി മാട്ടെക്കിനു പകരം ഫ്രഞ്ച് താരം നതാലിയ ഡെച്ചിയുമായി കളിച്ച ഡബിള്‍സില്‍ സാനിയ ആദ്യ റൌണ്ടില്‍ തന്നെ പരാജയം അറിഞ്ഞിരുന്നു. ഫ്രഞ്ചു താരം കാമിലാ പിന്നും ബല്‍ജിയത്തിന്‍റെ യാനിന വിക്മായറും ചേര്‍ന്ന സഖ്യമായിരുന്നു ഇന്തോ ഫ്രഞ്ച് സഖ്യത്തെ പരാജയപ്പെടുത്തിയത്. 6-1, 6-7, 7-10 എന്നതായിരുന്നു സ്കോര്‍. ഒരു മണിക്കൂറും 27 മിനിറ്റും നീണ്ട മത്സരത്തിലായിരുന്നു പരാജയം.

സ്റ്റോക്ക് ഹോം:| WEBDUNIA|
ഇന്ത്യന്‍ ജോഡിയായ ലിയാണ്ടര്‍ പേസ് ലൂക്കാസ് ലോഹിയുമായി ഉള്‍പ്പെട്ട സഖ്യവും വിജയം കണ്ടെത്തി. ലൂക്കാസ് ളോഹിയും പേസും ഉള്‍പ്പെട്ട സഖ്യം പരാജയപ്പെടുത്തിയത് ഇവാന്‍ കാര്‍ലോവിക്-വാസന്‍ സഖ്യത്തെയായിരുന്നു. 6-4, 6-2 എന്ന സ്കോറിനു കണ്ടെത്തിയ വിജയം പേസ് ളോഹി സഖ്യത്ത് നയിച്ചത് ക്വാര്‍ട്ടറിലേക്കായിരുന്നു. അതെ സമയം ഭൂപതിയും മാര്‍ക്ക് നോവല്‍‌സും തോമസ് ബെര്‍ഡിക്ക്-റെഡക് സ്റ്റെഫാനെക്ക് സഖ്യത്തെ പ്രീ ക്വാര്‍ട്ടറില്‍ നേരിടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :