സാനിയ ഡബിള്‍സിലും പുറത്ത്

മെല്‍ബണ്‍| WEBDUNIA| Last Modified ഞായര്‍, 24 ജനുവരി 2010 (11:45 IST)
PRO
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വനിതാവിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സയും കൂട്ടുകാരി വിര്‍ജീനിയ റുവാനോ പാസ്കലും പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (4-6, 3-6) ഇരുവരുടെയും പരാജയം.

അലിസ ക്ലിബനോവ (റഷ്യ) ഫ്രാന്‍സെസ്ക ഷിയാവോണ്‍ (ഇറ്റലി) സഖ്യമാണ് ഇന്ത്യ-സ്പാനിഷ് സഖ്യത്തെ പരാജയപ്പെടുത്തിയത്. നേരത്തെ ടിമിയ ബാക്സിന്‍സ്കി (സ്വിസ്) തതിയാന ഗാര്‍ബിന്‍ (ഇറ്റലി) എന്നിവരെ തോല്‍‌പിച്ചാണ് സാനിയയും റുവാ‍നോയും പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.

നേരത്തെ സിംഗിള്‍സില്‍ ഫ്രഞ്ച് താരം അരാവാണി റിസെയ്യോട് പ്രാഥമിക റൌണ്ടില്‍ തന്നെ തോറ്റ് സാനിയ പുറത്തായിരുന്നു. ഡബിള്‍സിലും പുറത്തായതോടെ സാനിയയുടെ ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മോഹങ്ങള്‍ക്കും തിരശ്ശീല വീണു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :