സാനിയ ഒരു സ്ഥാനം മെച്ചപ്പെടുത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോക ടെന്നീസ് റാങ്കിംഗില്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ വനിതാതാരം മിര്‍സ ഒരു സ്ഥാനം മെച്ചപ്പെടുത്തി. അറുപത്തിനാലാമതാണ് സാനിയ ഇപ്പോള്‍. ഡബിള്‍സില്‍ സാനിയ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.

മറ്റ് ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗില്‍ മാറ്റമില്ല. പുരുഷവിഭാഗം സിംഗിള്‍സില്‍ സോംദേവ് അറുപത്തിനാലാം സ്ഥാനത്ത് തുടരുന്നു.

ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി ആറാമതും ലിയാണ്ടര്‍ പേസ് എട്ടാമതും രോഹന്‍ ബൊപ്പണ്ണ ഒമ്പതാം സ്ഥാനത്തുമാണ്. ഡബിള്‍സ് ടീം റാങ്കിംഗില്‍ പേസ്- ഭൂപതി സഖ്യം നാലാം സ്ഥാനത്തും ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പാകിസ്ഥാന്റെ ഖുറേഷിയും ചേര്‍ന്ന സഖ്യം ആറാമതും തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :