സബ് ജൂനിയര്‍ അത്‌ലറ്റിക്‌സ് കൊല്ലത്ത്‌

കൊല്ലം: | WEBDUNIA| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2008 (10:35 IST)
സംസ്ഥാന സബ് ജൂനിയര്‍-മിനി അത്‌ലറ്റിക് മത്സരങ്ങള്‍ കൊല്ലത്ത് നടക്കും. ഒക്ടോബര്‍ 25, 26 തീയതികളില്‍ കൊല്ലം ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

പി രാജേന്ദ്രന്‍ എംപി 25 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുന്ന മത്സരങ്ങളുടെ പതാക ഉയര്‍ത്തല്‍ നിര്‍വ്വഹിക്കുക കൊല്ലം മേയര്‍ എന്‍ പദ്മലോചനന്‍ ആണ്. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി പി കെ ഗുരുദാസന്‍ ആയിരിക്കും.

കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പഴയ തലമുറയിലെ അന്താരാഷ്ട്ര അത്‌ലറ്റുകളെ ആദരിക്കുന്നുണ്ട്. പ്രശസ്തരായ അത്‌ലറ്റിക് പരിശീലകരെയും ആദരിക്കും. 10, 12, 14 വയസ്സുകാരുടെ വിഭാഗങ്ങളിലായി 40 ഇനങ്ങളില്‍ മത്സരം നടക്കും.

കായികമേള വിളംബരം ചെയ്തുകൊണ്ട് വെള്ളിയാഴ്ച ദീപശിഖാപ്രയാണം നടക്കും. അന്താരാഷ്ട്ര അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ചടങ്ങിന് ഫ്ലാഗ് ഓഫ് ചെയ്യുന്നത് ജില്ലാ പോലീസ് സൂപ്രണ്ട് എം ആര്‍ അജിത്ത് കുമാര്‍ ആണ്. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.രഘുനാഥന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :