സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ പാലക്കാടിന് വിജയം

കൊച്ചി| WEBDUNIA|
PRO
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ പാലക്കാടിന് വിജയം. വാശിയേറിയ പോരാട്ടത്തില്‍ ആതിഥേയ ജില്ലയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി 573.34 പോയിന്റോടെയാണു പാലക്കാട്‌ കിരീടം നിലനിര്‍ത്തിയത്‌.

സ്വര്‍ണ നേട്ടത്തില്‍ 25 മെഡലുകളുമായി എറണാകുളമാണ്‌ മുന്നില്‍. എറണാകുളത്തിന്‌ 538 പോയിന്റ്‌. 31 വെള്ളിയും 24 വെങ്കലവും ഇവരുടെ പട്ടികയിലുണ്ട്‌. പാലക്കാട്‌ 22 സ്വര്‍ണവും 27 വെള്ളിയും 34 വെങ്കലവും നേടി.

19 സ്വര്‍ണം ഉള്‍പ്പെടെ 347 പോയിന്റു നേടി കോട്ടയം മൂന്നാം സ്ഥാനത്തും 21 സ്വര്‍ണവുമായി 336 പോയിന്റു നേടിയ കോഴിക്കോട്‌ നാലാം സ്ഥാനത്തുമെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :