ഷൊയൈബ്-സാനിയ വിവാഹം കഴിഞ്ഞു !

ഹൈദരാബാദ്| WEBDUNIA|
PRO
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെയും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്‍റെയും കല്യാണം കഴിഞ്ഞോ ?. ഈ മാസം 15നാണ് വിവാഹമെന്ന് ഇരു താരങ്ങളുടെയും കുടുംബങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെത്തുന്നതിനു മുന്‍പേ ഷൊയൈബ് ദുബായില്‍ വെച്ച് സാനിയയെ വിവാഹം കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനുശേഷമാണ് ഷൊയൈബ് ഇന്ത്യയിലെത്തി സാനിയയുടെ വീട്ടില്‍ താമസം തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. 15ന് സാനിയ-ഷൊയൈബ് വിവാഹത്തിനായല്ല വിവാഹ സല്‍ക്കാരം നടത്താനാണ് താജ് കൃഷ്ണ ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കുന്നത്. സാനിയയുടെ കുടുംബം നല്‍കുന്ന വിവാഹ ക്ഷണപത്രികയിലും വിവാഹ സല്‍ക്കാരത്തിനാണ് എല്ലാവരെയും ക്ഷണിച്ചിരിക്കുന്നത്.

ഷൊയൈബിന്‍റെ ആദ്യ ദാര്യയെന്ന് അവകാശപ്പെട്ട് ആയേഷ സിദ്ദീഖി രംഗത്തു വന്നതിനെ തുടര്‍ന്ന് സാനിയാ-ഷൊയൈബ് വിവാഹം നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

ഷൊയൈബ് സാനിയയുടെ വീട്ടില്‍ താമസിക്കുന്നതും ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഷൊയൈബിനു പിന്നില്‍ സാനിയ ഉറച്ചു നില്‍ക്കുന്നതും ഇരുവരുടെയും വിവാഹം നേരത്തെ കഴിഞ്ഞതിനാലാണെന്ന് പ്രദേശവാസികളും പറയുന്നു. വിവാഹം നേരത്തെ കഴിഞ്ഞതിനാലാണ് ഇപ്പോള്‍ വിവാഹം നീട്ടിവെയ്ക്കില്ലെന്ന നിലപാടില്‍ ഇരുകുടുംബങ്ങളും ഉറച്ചു നില്‍ക്കുന്നതെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :