ഷൂമാക്കറിനെ കാണാന്‍ പുരോഹിത വേഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ !

ഗ്രെനോബിള്‍| WEBDUNIA|
PRO
PRO
സ്‌കീയിംഗിനിടെ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഷൂമാക്കറിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി മുറിയില്‍ കടക്കാന്‍ മാധ്യമപ്രവര്‍ത്തകന്റെ ശ്രമം. പുരോഹിത വേഷം ധരിച്ച് അകത്ത് കടന്നുകൂടാനായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ശ്രമം.

പുരോഹിതന്റെ വേഷം ധരിച്ച ഇയാള്‍ രോഗവിവരം അറിയാന്‍ എന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്.
ഗ്രെനോബിളിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഷൂമാക്കര്‍.

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്.

ബാലന്‍സ് തെറ്റി ഷൂമാക്കറുടെ തല സമീപത്തെ പാറയിലിടിക്കുകയായിരുന്നു. ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, 2012ലാണ് വിരമിച്ചത്. അദ്ദേഹത്തിന് 44 വയസ്സ് പ്രായമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :