ഷൂട്ടിംഗ് താരം അപൂര്‍വിക്ക് ഒളിംപിക് യോഗ്യത

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 14 ഏപ്രില്‍ 2015 (11:23 IST)
ഇന്ത്യയുടെ ഷൂട്ടിംഗ് താരം അപൂര്‍വി ചന്ദേല ഒളിമ്പിക് യോഗ്യത നേടി. കൊറിയയിലെ ചാങ്ക്‌വോണില്‍ നടന്ന ഐ എസ് എസ് എഫ് ലോകകപ്പില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെങ്കലം നേടിയാണ് അപൂര്‍വി ഒളിമ്പിക് യോഗ്യത നേടിയത്.

185.6 പോയിന്റില്‍ ഫിനിഷ് ചെയ്താണ് അപൂര്‍വി വെങ്കലം നേടിയത്. കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ അപൂര്‍വി സ്വര്‍ണമെഡല്‍ നേടിയിരുന്നു. ക്രോയേഷ്യയുടെ പെജ്‌സിക് സ്‌നെസാന സ്വര്‍ണവും സെര്‍ബിയയുടെ ഇവാന മാക്‌സിമോവിക് വെള്ളിയും നേടി.

അടുത്തവര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണ് ഇനി തന്റെ ലക്‌ഷ്യമെന്ന് വെങ്കലനേട്ടത്തിന് ശേഷം അപൂര്‍വി പ്രതികരിച്ചു. വിജയങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കും. അതുകൊണ്ട് ഒളിമ്പിക്‌സിന് മുമ്പ് ഇനിയും ഏറെ മത്സരങ്ങളില്‍ മെഡല്‍ നേടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :