ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയാ ഷറപ്പോവയെ അട്ടിമറിച്ച് ചൈനയുടെ നാ ലീ ഫൈനലില്‍ പ്രവേശിച്ചു. 6-2, 6-2 എന്ന സ്കോറിനാണ് നാ ലീ ഷറപ്പോവയെ തോല്പിച്ചത്.
2011ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിരുന്ന നാ ലീ ആ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു. അന്ന് കിം ക്ലൈസ്റ്റേഴ്സിനോടാണ് ലീ തോറ്റത്.
ഫൈനലില്‍ നാ ലി, വിക്ടോറിയ അസറങ്കയെ നേരിടും. സെമിയില്‍ അസറങ്ക, സ്ലൊവേന്‍ സ്റ്റീഫന്‍സിനെയാണ് പരാജയപ്പെടുത്തിയത്. നാലു തവണ ചാമ്പ്യനായിരുന്ന ഷെറപ്പോവ ഇത്തവണ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയിരുന്നെങ്കില് ലോക ഒന്നാം നമ്പര്‍ പദവിയില്‍ തിരിച്ചെത്തുമായിരുന്നു.