വ്യാജബോംബ് ഭീഷണി; ടൈഗര്‍ വുഡ്സിന്റെ അര്‍ദ്ധസഹോദരന്‍ കുടുങ്ങി

അമേരിക്ക| WEBDUNIA|
PRO
വ്യാജബോംബ് ഭീഷണിയുയര്‍ത്തിയതിനെത്തുടര്‍ന്ന് ഗോള്‍ഫ് താരം ടൈഗര്‍ വുഡിന്റെ അര്‍ദ്ധസഹോദരന്‍ കുടുങ്ങി.

ഡെന്നിസണ്‍ വുഡ്സ് ജൂനിയറാണ് ഫിനിക്സിലെ ഇക്കോണൊമിക് സെക്യൂരിറ്റി ബില്‍ഡിംഗിലെ തന്റെ ജോലിസ്ഥലത്ത് ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയത്.

ആ സമയത്ത് ഓഫീസിലുണ്ടായിരുന്ന നൂറുകണക്കിന് ജീവനക്കാരെയും പൊലീസെത്തൊ ഒഴിപ്പിച്ച ശേഷം വുഡ് മുന്നോട്ട് വന്ന് അതൊരു തമാശയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ കാര്യമാക്കില്ലെന്നാണ് കരുതിയതെന്നും വുഡ്സ് പറഞ്ഞു.

വുഡ്സ് മാപ്പു ചോദിച്ചെന്നും പൊലീസിനോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മകള്‍ ചെയ്നെ വുഡ്സും പ്രൊഫഷണല്‍ ഗോള്‍ താരമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :