വീണ്ടും വീനസ്

ദുബായ്| WEBDUNIA|
ടെന്നീസ് കോര്‍ട്ടിലെ പെണ്‍കരുത്തിന്‍റെ പ്രതീകമായ വില്യംസ് സഹോദരിമാര്‍ ഒരിക്കല്‍ കൂടി പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ കാണികള്‍ക്കും നിരാശപ്പെടേണ്ടിവന്നില്ല. പ്രതീക്ഷിച്ച പോലെ മികച്ച പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അനിയത്തി സെറീനയെ വീനസ് പരാജയപ്പെടുത്തി.

തുടക്കം പിഴച്ചതാണ് സെറീനയ്ക്ക് വിനയായത്. ആദ്യ സെറ്റില്‍ മൂന്ന് സര്‍വ്വീസുകള്‍ കൈവിട്ട സെറീനയ്ക്ക് അതിന് വലിയ വില നല്‍കേണ്ടി വന്നു. വീനസാകട്ടെ പിഴവുകളൊന്നും വരുത്താതെ സൂക്ഷ്മതയോടെയാണ് കളിച്ചത്. ആദ്യസെറ്റ് സ്വന്തമാക്കി(6-1) തുടക്കത്തിലേ വീനസ് മേധാവിത്വം നേടുകയും ചെയ്തു.

രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചെത്തിയ സെറീന(2-6) മൂന്നാം സെറ്റിലെ വീനസിന്‍റെ പോരാട്ടവിര്യത്തിന് മുന്നില്‍ പൊരുതി കീഴടങ്ങുകയായിരുന്നു( 7-6). ഇത് പത്തൊമ്പതാം തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോഴും വീനസിനായിരുന്നു വിജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :