വിംബിള്‍ഡണ്‍: ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചും ആന്‍ഡി മുറെയും നേര്‍ക്ക് നേര്‍

ലണ്ടന്‍| WEBDUNIA|
PTI
PTI
വിംബിള്‍ഡണ്‍ ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചും ആന്‍ഡി മുറെയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടും. ആദ്യ സെമിയില്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ കീഴടക്കിയാണ് ദ്യോകോവിച്ച് ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ ജേഴ്‌സി ജാനോവിചിനെയാണ് പരാജയപ്പെടുത്തിയത് ആന്‍ഡി മുറെ ഫൈനലിലേക്ക് കടന്നത്.

വിംബിള്‍ഡന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ജുവാന്‍ മാര്‍ട്ടിന്‍, ദ്യോകോവിച്ച് സെമി. നാല് മണിക്കൂറും 45 മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് ദ്യോകോവിച്ച്, ജുവാന്‍ മാര്‍ട്ടിനെ തറപറ്റിച്ചത്.

ലോക ഒന്നാം നമ്പര്‍ താരമായ ദ്യോക്കോവിച്ച് 2011ലെ വിംബിള്‍ഡണ്‍ ജേതാവാണ്. ബ്രിട്ടന്റെ ആന്‍ഡി മുറെയാകട്ടെ കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ റണ്ണറപ്പാണ്. വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ 77 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വന്തം നാട്ടില്‍ കിരീടം നേടുകയായിരിക്കും ഇത്തവണ മുറെയുടെ ലക്ഷ്യം.

നൊവാക് ദ്യോക്കോവിച്ച്-ജുവാന്‍ മാര്‍ട്ടിന്‍ 7-5, 4-6, 7-6, 6-7, 6-3
ആന്‍ഡി മുറെ-ജേഴ്‌സി ജാനോവിച്ച് 7-6, 4-6, 4-6, 3-6


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :