ലോകകപ്പ് അണ്ടര്‍ 20 കിരീടം ഫ്രാന്‍സിന്

ഇസ്താംബൂള്‍ | WEBDUNIA| Last Modified തിങ്കള്‍, 15 ജൂലൈ 2013 (13:04 IST)
PRO
ലോക ഫുഡ്ബോളിന്റെ യുവ കിരീടം ഫ്രാന്‍സിലെ ചുണക്കുട്ടികള്‍ക്ക്. ഇസ്താംബുളില്‍ നടന്ന ലോക അണ്ടര്‍ 20 ലോകകപ്പിന്റെ ഫൈനലില്‍ ഉറുഗ്വേയെ 4-1ന് തോല്പിച്ചാണ് ഫ്രാന്‍സ് കിരീടം നേടിയത്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനില പാലിച്ചതിനെത്തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു പോകുകയായിരുന്നു. ഷൂട്ടൌ‌ട്ടില്‍ 4-1നായിരുന്നു ഫ്രഞ്ച് ചുണക്കുട്ടികള്‍ വിജയം കൈവരിച്ചത്.

ഉറുഗ്വേയുടെ രണ്ട് പെനാല്‍റ്റി കിക്കുകള്‍ അതിവിദഗ്ദ്ധമായി തടഞ്ഞ ഫ്രഞ്ച് ഗോളി അല്‍ഫോന്‍സ് ആര്യോലയായിരുന്നു മത്സരത്തിലെ ഹീറോ. ആദ്യമായാണ് ഫ്രാന്‍സ് അണ്ടര്‍ 20 ലോകകപ്പ് നേടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :