ലൂയിസ് ഹാമില്‍ട്ടണ് കിരീടം

മനാമ| WEBDUNIA| Last Modified ചൊവ്വ, 8 ഏപ്രില്‍ 2014 (12:49 IST)
PRO
PRO
വാശിയും വേഗതയും ഒട്ടും ചോരാത്ത മത്സത്തില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് കിരീടം. ഫോര്‍മുല വണ്‍ കാറോട്ട സീസണിലെ മൂന്നാം ചാമ്പ്യന്‍ഷിപ്പായ ബഹ്‌റൈന്‍ ഗ്രാന്‍പ്രീയില്‍ സ്വന്തം ടീമംഗമായ ജര്‍മന്‍താരം നിക്കോ റോസ്ബര്‍ഗിനെ നേരിയ വ്യത്യാസത്തിലാണ് ഹാമില്‍ട്ടണ്‍ പിന്തള്ളിയത്.

ഇന്ത്യയുടെ സഹാറ ഫോഴ്‌സ് ഫോര്‍മുല വണ്‍ ചരിത്രത്തിലെ രണ്ടാമത്തെ പോഡിയം ഫിനിഷിങ്ങ് നടത്തി. ഇന്ത്യയുടെ മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസ് മൂന്നാംസ്ഥാനത്തെത്തുകയും ചെയ്തു.

ഫോഴ്സിന്റെ ജര്‍മന്‍ ഡ്രൈവറായ നിക്കോ ഹള്‍ക്കന്‍ബര്‍ഗ് അഞ്ചാം സ്ഥാനത്തെക്ക് ഫിനിഷ് ചെയ്തു. സീസണിലെ കഴിഞ്ഞ മൂന്നു റേസുകളിലും കിരീടംനേടി മെഴ്‌സിഡസ് ടീം അപരാജിത കുതിപ്പ് തുടരുകയാണ്.

നിലവിലെ ലോക ചാമ്പ്യന്‍ ജര്‍മനിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ട്രാക്കിലെ മറ്റൊരു അത്ഭുതം. റെഡ്ബുള്ളിന്റെ തന്നെ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ ഡാനിയേല്‍ റിക്കാര്‍ഡോ നാലാമതെത്തി.

ലോകചാമ്പ്യന്‍ വെറ്റല്‍(23) ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മേഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗും(61), ലൂയിസ് ഹാമില്‍ട്ടണും(50) ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഫോഴ്‌സ് ഇന്ത്യയുടെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ്(28) മൂന്നാമതാണ്.

കഴിഞ്ഞ സീസണില്‍ വഴുതിപ്പോയ പോഡിയത്തില്‍ ടീമിന് തിരിച്ചെത്താനായത് ചരിത്ര നേട്ടമാണെന്ന് ഫോഴ്‌സ് ഇന്ത്യ ടീമുടമയും വ്യവസായിയുമായ വിജയ് മല്യ പറ്ഞ്ഞു. 2009-ല്‍ ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ ഫോഴ്‌സ് ഇന്ത്യയ്ക്കുവേണ്ടി ഇറ്റലിയന്‍ ഡ്രൈവര്‍ ഗിയാന്‍കാര്‍ലോ ഫിസിഷെല്ല നേടിയ രണ്ടാംസ്ഥാനമാണ് മുമ്പ് ടീമിന്റെ ഏറ്റവും മികച്ച നേട്ടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :