റോബര്‍ടോ കാര്‍ലോസ് വിരമിക്കുന്നു

മാഡ്രിഡ്| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (18:53 IST)
ബ്രസീലിയന്‍ ഫുട്ബോള്‍ താരം റോബര്‍ടോ കാര്‍ലോസ് വിരമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ അന്‍സി മഖാക്കലയുടെ താരമായ റോബര്‍ടോ കാര്‍ലോസ് അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ മത്സരരംഗത്ത് നിന്ന് വിരമിക്കും. എന്നാല്‍ അന്‍സി മഖാക്കലയുടെ പിന്നണിയില്‍ ഉണ്ടാകുമെന്നും റോബര്‍ടോ കാര്‍ലോസ് പറഞ്ഞു.

അന്‍സി മഖാക്കലയുടെ കരാര്‍ 2013ല്‍ മാത്രമേ അവസാനിക്കൂ. പക്ഷേ ഡിസംബറില്‍ കളി അവസാനിപ്പിക്കാനുള്ള അവസരം എനിക്കുണ്ട്. ഫുട്ബോള്‍ മത്സരരംഗത്തെ എന്റെ അവസാനവര്‍ഷമായിരിക്കും ഇത്. എനിക്ക് വിശ്രമം ആവശ്യമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു- റോബര്‍ടോ കാര്‍ലോസ് പറഞ്ഞു.

ബ്രസീലിന് വേണ്ടി റോബര്‍ടോ കാര്‍ലോസ് മൂന്നുതവണ ലോകകപ്പില്‍ പങ്കെടുത്തിട്ടുണ്ട്. 2002ല്‍ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമില്‍ റോബര്‍ടോ കാര്‍ലോസ് ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :