റോഡിക്കിന് മെം‌ഫിസ് കിരീടം

ടെന്നസി| WEBDUNIA|
അമേരിക്കന്‍ ടെന്നീസ് താരം ആന്‍ഡി റോഡിക് മെം‌ഫിസ് ചാമ്പ്യന്‍ഷിപ് കിരീടം നേടി. ചെക്കിന്‍റെ രാദെക് സ്റ്റെപാനെകിനെ ആണ് റോഡിക് പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (7-5, 7-5) യുഎസ് താരത്തിന്‍റെ വിജയം. മികച്ച പോരാട്ടമാണ് റോഡിക് പുറത്തെടുത്തത്. ഈ സീസണിലെ റോഡിക്കിന്‍റെ ആദ്യ കിരീടമാണിത്. കഴിഞ്ഞ ആഴ്ച സാ‍ന്‍‌ജോസ് ഓപ്പണില്‍ നേരിട്ട പരാ‍ജയത്തിന് മധുരമായ പകരം വീട്ടല്‍ കൂടിയാണ് റോഡിക്കിന് ഈ വിജയം. സാന്‍‌ജോസിന്‍റെ സെമിയില്‍ സ്റ്റെപാനെകിനോട് തോറ്റ് റോഡിക് പുറത്താകുകയായിരുന്നു.

2002 ലും റോഡിക് മെം‌ഫിസില്‍ കിരീടമണിഞ്ഞിട്ടുണ്ട്. 2003 ലും 2007 ലും ഫൈനലില്‍ എത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സീസണില്‍ മികച്ച പ്രകടനമാണ് റോഡിക് കാഴ്ചവെക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :